കുറച്ചു നാളുകളായി കാണുന്നു ഒരു പുതിയ പരസ്യം. ശരീരത്തിന്റെ ഓരോ പ്രത്യേകം ഭാഗത്തിന്റെ വണ്ണവും ആവശ്യം പോലെ കുറച്ച്, സുന്ദരി ആകാം എന്നാണ് ആ പരസ്യത്തിന്റെ സാരം. ഈ ലവണ തൈലം ഉണ്ടാക്കിയിരിക്കുന്നത് സൈന്ധവം എന്ന ഏതോ അപൂര്‍വ ലവണം കൊണ്ടാണെന്നു കംപനിയുഡെ സൈറ്റില്‍ പറയുന്നു.
ഇത് പോലത്തെ ഭൂലോക മണ്ടന്‍ പരസ്യങ്ങളെ വിശ്വസിച്ചു വാങ്ങി ഉപയോഗിക്കുന്നവര്‍ ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഈ 'മരുന്നുകള്‍' മറ്റുള്ള മരുന്നുകളെ പോലെ ശാസ്ത്രീയമായി പഠിച്ച് പാര്‍ശ്വ ഭലങ്ങ്ങ്ങളെ പഠിച്ചിട്ടണോ? ആരു ചെയ്തു ഈ പഠനങ്ങള്‍?
ഇതിനോട് വളരെ സാമ്യം ഉളള മറ്റൊരു 'മരുന്നു' ആണു മുസ്ലി പവര്‍ എക്സ്ട്ര. ആദ്യം ഉള്ള പരസ്യങ്ങളില്‍ അല്പം വയസ്സായ ഒരാള്‍ക്ക് (എനിക്കും വയസ്സായി കേട്ടോ) യൌവനം എങ്ങനെ വീണ്ടെടുക്കം എന്നതായിരുന്നു പരസ്യത്തിന്റെ ഒരു പോക്ക്. കുറച്ച് കഴിഞ്ഞപ്പോള്‍ പുതിയ പരസ്യം: ഇതേ മരുന്നിനു വെറേ ഒരു അദ്ഭുത സിദ്ധി കൂടിയുണ്ട്. ഗര്ഭിണികാകാന് കഴിയാത്ത സ്ത്രീകള്‍ ഈ മരുന്നു കഴിച്ചാല്‍ ഗര്‍ഭം ധരിക്കും (അദ്ഭുത ഗര്‍ഭമാണോ ഇതു?).
അപ്പോള്‍ ദാ വരുന്നൂ അടുത്ത പരസ്യം. ഒരു യുവതി ഇതാ നമ്മളോട് പറയുന്നു, ഇതേ മരുന്ന് കഴിക്കുന്നാണത്രെ അവളുടെ ചുറുചുറുക്കിന്റെ രഹസ്യം. റബ്ബെ, ഇത്ര കഴിവുകള്‍ ഉള്ള ഒരു മരുന്നിനെ ആദ്യമായി കാണുകയാണ്.
ഇനി അടുത്ത പരസ്യം മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ചാല്‍ എന്റെ പ്ലസ് ടൂ പഠിക്കുന്ന എന്റെ മോന്റെ ഓര്മമശക്തി വര്‍ദ്ധിക്കും എന്നായിക്കുമോ...?
എന്തായാലും കമ്പനിയില്‍ അടുത്ത കാലത്ത് ഉദ്യോഗസ്തര്‍ പരിശോധന നടത്തുകയും, Drugs and Magic Remedies (Objectionable Advertisements) Act of 1954 കീഴില്‍ കേസ് ചാര്‍ജ് ചെയ്യന്‍ ആലോചിക്കുകയും ആണ് എന്നു കേള്‍ക്കുന്നു.
Subscribe to:
Post Comments (Atom)
ഇനി അടുത്ത പരസ്യം മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ചാല്‍ എന്റെ പ്ലസ് ടൂ പഠിക്കുന്ന എന്റെ മോന്റെ ഓര്മമശക്തി വര്‍ദ്ധിക്കും എന്നായിക്കുമോ...?
ReplyDeleteഎന്തായാലും ഈ കമ്പനിയുടെ പരസ്യങ്ങള്‍ ഇപ്പൊഴും തുടരുന്നു...
ReplyDeleteഒക്കെ തട്ടിപ്പാന്നെ..
ReplyDeleteസൈന്ധവം എന്ന "അപൂര്‍വമായ ലവണമോ?"
ReplyDeleteസൈന്ധവം എന്നത് ഇന്തുപ്പാണ്
സിന്ധുദേശത്തുള്ള കുതിരയെ വിളിക്കുന്നതും ഇതേപേരിലാണ് ഇനി അതിനെ പിടിച്ച് ഉപ്പാക്കിയതായിരിക്കുമോ? അല്ല അപൂര്‍വമായതു കൊണ്ടു ചോദിക്കുന്നതാ
അല്ല പിന്നാലെ പോയി വിഡ്ഢികളാകാന്‍ ആളുകളുള്ളപ്പോള്‍ ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?