ഇപ്പോള്‍ കഴിഞ്ഞ തിരുവനന്തപുരം ബുക്ക് ഫെയര്‍ നല്ല ഒരു കാര്യം ആയിരുന്നു. അവിടെ ചിലവായ മൂവായിരം രൂപയില്‍ ഏറ്റവും precious ഡി സീ ബുക്സ് പ്രസിദ്ധീകരിച്ച ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ ആണ് (ബാക്കി ഉള്ളതില്‍ കേന്ദ്ര സര്‍കാരിന്റെ രണ്ടു സെന്സുസ് atlas, CD എന്നിവയും മനോഹരങ്ങളായ ഐറ്റംസ് ആണ്).
മലയാളം വായനയില്‍ പുതുതായി എത്തിയ എനിക്ക്, ആദ്യ രണ്ടു കഥകളില്‍ നിന്ന് തന്നെ ബഷീറിന്റെ പാടവം വ്യക്തമായി മനസ്സിലാകുന്നു. പ്രേമലേഖനം, ബാല്യകാലസഖി എന്നിങ്ങനെ ആണ് ആ രണ്ടു കഥകള്‍. കേരളം, ഇന്ത്യ ഇവ രണ്ടും പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ട് ഉള്ള എഴുത്ത്. ഒരു ജീനിയസ് എഴുത്തുകാരന് എന്നുള്ളത് വേറെ.
ബഷീറിന്റെ ഇസ്ലാം നാം സൂഷ്മമായി മനസ്സിലാക്കണം. ഇസ്ലാമിന്റെ ഉദാത്തമായി ഉള്ള എല്ലാം അതില്‍ പ്രതിഫലിക്കുന്നു... പ്രത്യേകിച്ച് മറ്റു മതങ്ങളെ പറ്റി ഉള്ള പരാമര്‍ശങ്ങള്‍. സാറാമ്മ, കേശവന് നായര്‍ എന്നിവരുടെ സംഭാഷണം തന്നെ നല്ല ഒരു ഉദാഹരണം. ഇത് മദനിയുടെ ഇസ്ലാം അല്ല. ഇന്ത്യയുടെ മഹത്തായ ഇസ്ലാം ആണ്.
അടുത്ത രണ്ടു ആഴ്ച ഞാന്‍ പൂര്‍ണ സന്തോഷവാനാണ്. എനിക്ക് ലോകത്തിലെ ഏറ്റവും വലിയ നിധി കിട്ടിയിരിക്കുന്നു. ബഷീറിന്റെ 2600 പേജോളം ഉള്ള രണ്ടു പുസ്തകങ്ങള്‍...
Happy New Year to everyone...
Subscribe to:
Post Comments (Atom)
അടുത്ത രണ്ടു ആഴ്ച ഞാന്‍ പൂര്‍ണ സന്തോഷവാനാണ്. എനിക്ക് ലോകത്തിലെ ഏറ്റവും വലിയ നിധി കിട്ടിയിരിക്കുന്നു. ബഷീറിന്റെ 2600 പേജോളം ഉള്ള രണ്ടു പുസ്തകങ്ങള്‍...
ReplyDeleteprecious എന്ന വാക്കിനു മലയാളത്തില്‍ എന്താണ് എന്ന് അറിഞ്ഞു കൂടാ...
ReplyDelete