Tuesday, January 5, 2010

ലവണതൈലം

കുറച്ചു നാളുകളായി കാണുന്നു ഒരു പുതിയ പരസ്യം. ശരീരത്തിന്റെ ഓരോ പ്രത്യേകം ഭാഗത്തിന്റെ വണ്ണവും ആവശ്യം പോലെ കുറച്ച്, സുന്ദരി ആകാം എന്നാണ് ആ പരസ്യത്തിന്റെ സാരം. ഈ ലവണ തൈലം ഉണ്ടാക്കിയിരിക്കുന്നത് സൈന്ധവം എന്ന ഏതോ അപൂര്‍വ ലവണം കൊണ്ടാണെന്നു കംപനിയുഡെ സൈറ്റില് പറയുന്നു.

ഇത് പോലത്തെ ഭൂലോക മണ്ടന്‍ പരസ്യങ്ങളെ വിശ്വസിച്ചു വാങ്ങി ഉപയോഗിക്കുന്നവര്‍ ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഈ 'മരുന്നുകള്' മറ്റുള്ള മരുന്നുകളെ പോലെ ശാസ്ത്രീയമായി പഠിച്ച് പാര്ശ്വ ഭലങ്ങ്ങ്ങളെ പഠിച്ചിട്ടണോ? ആരു ചെയ്തു ഈ പഠനങ്ങള്?

ഇതിനോട് വളരെ സാമ്യം ഉളള മറ്റൊരു 'മരുന്നു' ആണു മുസ്ലി പവര് എക്സ്ട്ര. ആദ്യം ഉള്ള പരസ്യങ്ങളില് അല്പം വയസ്സായ ഒരാള്ക്ക് (എനിക്കും വയസ്സായി കേട്ടോ) യൌവനം എങ്ങനെ വീണ്ടെടുക്കം എന്നതായിരുന്നു പരസ്യത്തിന്റെ ഒരു പോക്ക്. കുറച്ച് കഴിഞ്ഞപ്പോള് പുതിയ പരസ്യം: ഇതേ മരുന്നിനു വെറേ ഒരു അദ്ഭുത സിദ്ധി കൂടിയുണ്ട്. ഗര്ഭിണികാകാന് കഴിയാത്ത സ്ത്രീകള് ഈ മരുന്നു കഴിച്ചാല് ഗര്ഭം ധരിക്കും (അദ്ഭുത ഗര്ഭമാണോ ഇതു?).

അപ്പോള് ദാ വരുന്നൂ അടുത്ത പരസ്യം. ഒരു യുവതി ഇതാ നമ്മളോട് പറയുന്നു, ഇതേ മരുന്ന് കഴിക്കുന്നാണത്രെ അവളുടെ ചുറുചുറുക്കിന്റെ രഹസ്യം. റബ്ബെ, ഇത്ര കഴിവുകള് ഉള്ള ഒരു മരുന്നിനെ ആദ്യമായി കാണുകയാണ്.

ഇനി അടുത്ത പരസ്യം മുസ്ലി പവര് എക്സ്ട്രാ കഴിച്ചാല് എന്റെ പ്ലസ് ടൂ പഠിക്കുന്ന എന്റെ മോന്റെ ഓര്മമശക്തി വര്ദ്ധിക്കും എന്നായിക്കുമോ...?

എന്തായാലും കമ്പനിയില് അടുത്ത കാലത്ത് ഉദ്യോഗസ്തര് പരിശോധന നടത്തുകയും, Drugs and Magic Remedies (Objectionable Advertisements) Act of 1954 കീഴില് കേസ് ചാര്ജ് ചെയ്യന്‍ ആലോചിക്കുകയും ആണ് എന്നു കേള്ക്കുന്നു.

Friday, January 1, 2010

ബഷീര്‍

ഇപ്പോള്‍ കഴിഞ്ഞ തിരുവനന്തപുരം ബുക്ക്‌ ഫെയര്‍ നല്ല ഒരു കാര്യം ആയിരുന്നു. അവിടെ ചിലവായ മൂവായിരം രൂപയില്‍ ഏറ്റവും precious ഡി സീ ബുക്സ് പ്രസിദ്ധീകരിച്ച ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ ആണ് (ബാക്കി ഉള്ളതില്‍ കേന്ദ്ര സര്‍കാരിന്റെ രണ്ടു സെന്സുസ് atlas, CD എന്നിവയും മനോഹരങ്ങളായ ഐറ്റംസ് ആണ്).

മലയാളം വായനയില്‍ പുതുതായി എത്തിയ എനിക്ക്, ആദ്യ രണ്ടു കഥകളില്‍ നിന്ന് തന്നെ ബഷീറിന്റെ പാടവം വ്യക്തമായി മനസ്സിലാകുന്നു. പ്രേമലേഖനം, ബാല്യകാലസഖി എന്നിങ്ങനെ ആണ് ആ രണ്ടു കഥകള്‍. കേരളം, ഇന്ത്യ ഇവ രണ്ടും പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ട് ഉള്ള എഴുത്ത്. ഒരു ജീനിയസ് എഴുത്തുകാരന്‍ എന്നുള്ളത് വേറെ.

ബഷീറിന്റെ ഇസ്ലാം നാം സൂഷ്മമായി മനസ്സിലാക്കണം. ഇസ്ലാമിന്റെ ഉദാത്തമായി ഉള്ള എല്ലാം അതില്‍ പ്രതിഫലിക്കുന്നു... പ്രത്യേകിച്ച് മറ്റു മതങ്ങളെ പറ്റി ഉള്ള പരാമര്‍ശങ്ങള്‍. സാറാമ്മ, കേശവന്‍ നായര്‍ എന്നിവരുടെ സംഭാഷണം തന്നെ നല്ല ഒരു ഉദാഹരണം. ഇത് മദനിയുടെ ഇസ്ലാം അല്ല. ഇന്ത്യയുടെ മഹത്തായ ഇസ്ലാം ആണ്.

അടുത്ത രണ്ടു ആഴ്ച ഞാന്‍ പൂര്‍ണ സന്തോഷവാനാണ്. എനിക്ക് ലോകത്തിലെ ഏറ്റവും വലിയ നിധി കിട്ടിയിരിക്കുന്നു. ബഷീറിന്റെ 2600 പേജോളം ഉള്ള രണ്ടു പുസ്തകങ്ങള്‍...

Happy New Year to everyone...

എന്‍ഡോസള്‍ഫാന്‍

അമേരിക്ക അല്ലെങ്ങില്‍ യുറോപ്പ് പോലെ സ്ഥലങ്ങളില്‍ ജീവിക്കണ്ട, കേരളത്തില്‍ തന്നെ ജീവിക്കണം എന്ന് തീരുമാനിച്ചപ്പോള്‍ മനസ്സില്‍ കേരളം പോലെ വേറെ ഒരു സ്ഥലം ഇല്ല എന്നാ അഹങ്കാരം ആയിരുന്നു മനസ്സില്‍.

പക്ഷെ, കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ നാടകം കഴിഞ്ഞ ആര് ഏഴു വര്ഷം കണ്ടപ്പോള്‍ കേരളം പോലെ ഇത്രയും നശിച്ച ഒരു സ്ഥലം ഇല്ല എന്ന് തോന്നുന്നു. രാഷ്ട്രീയ പാര്‍ടികള്‍ എല്ലാം നാണിച്ചു തല കുനിക്കണം...ജനം ഇവരെ കല്ലെറിയണം. This is criminal negligence, and hard to condone.

Wednesday, December 30, 2009

e-വെടി

ഇന്ന് ഉച്ചക്ക് ഞാന്‍ തിരുവനന്തപുരം സമീപമുള്ള വെടിവച്ച്ചാന്കൊവില്‍ വഴി പോകുകയയുണ്ടാവായി. ഇവിടെ റോഡ്‌ സൈഡ് തന്നെ ഒരു പഴയ അമ്പലമുണ്ട്. അമ്പലത്തിന്റെ വഴിപാട് വെടി ആണു. റോഡില്‍ പോകുന്ന ബസ്‌, കാര്‍ തുടങ്ങിയ വാഹനങ്ങളില്‍ നിന്നും പൈസ എറിഞ്ഞു കൊടുക്കുകയും, അത് മാന്ത്രികമായി വെടി ആയി മാറുന്നു എന്നതും എല്ലാവരും കാണുന്ന കാര്യമാണ്.

പക്ഷെ ഈ വെടിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. ഒന്ന്, ഇത് പുക പുറന്തള്ളി ഉള്ള ഒരു പ്രക്രിയ ആണു. കോപെന്ഹഗെന്‍ കഴിഞ്ഞു നമ്മള്‍ക്ക് കുറച്ചുകൂടി പരിസ്ഥിതി സ്നേഹം ആവശ്യമാണ്. രണ്ടാമത്, ഇവിടെ ഈ പുക അവിടെ കൂടെ പോകുന്ന ആള്‍ക്കാര്‍ക്ക് ശ്വാസ തടസ്സം ഉണ്ടാക്കുന്നു. മൂന്നു, ഇതിനു ചെലവുണ്ട്, അതുകൊണ്ട് അമ്പലത്തിന്റെ വരുമാനം കുറയുന്നു.

ഈ കാര്യങ്ങള്‍ കണക്കില്‍ എടുത്താല്‍, ഒരു ലളിതമായ പരിഹാരം ഉണ്ട്. അതാണ്‌ ഇ-വെടി. നമ്മള്‍ ഒരു വെടി digitize ചെയ്ത് ഒരു mp3 ഫയല്‍ ആക്കി എടുക്കുന്നു. അമ്പലത്തില്‍ ഒരു mp3 പ്ലയെര്‍ വാങ്ങുന്നു. അതു കഴിഞ്ഞു എല്ലാ വെടികളും e-വെടി ആയി മാറുന്നു. പുകയില്ല, ചെലവില്ല...ഇതല്ലേ കുറച്ചു കൂടി നല്ലത് ?

Saturday, December 26, 2009

ബ്ലോഗരുതംമ്മാവാ ആളറിയാം

ഈ ബൂലോഗത്തെ പറ്റി പഠിച്ചു വരുന്ന എനിക്ക് ഒരു കാര്യം മനസ്സിലായി. അനോണി ബ്ലോഗിങ്ങ് ഒട്ടും ശരിയല്ല. ഞാന്‍ നോക്കിയിട്ട് താഴെപറയുന്ന ടൈപ്പ് ബ്ലോഗേഴ്സ് ഉണ്ട് ഈ ബൂലോകത്ത്:

* സ്വന്തം പേരില്‍ ചെയ്യുന്നവര്‍
* സ്വന്തം പേര് വെളിപെടുത്താന്‍ ബുദ്ധിമുട്ട് കൊണ്ട് മറ്റു പേരില്‍ ചെയ്യുന്നവര്‍
* കൃത്യമായ ഉദ്ദേശം/അജണ്ട വച്ച്, ജാതി, മതം മാറ്റി ഉള്ള പേര് ഉപയോഗിക്കുന്നവര്‍
* അനോണി പേരില്‍, പ്രത്യേകം അജണ്ട ഇല്ലാത്തവര്‍
* അനോണി പേരില്‍, പക്ഷെ വ്യക്തമായ അജണ്ട ഉള്ളവര്‍ (ഇതു പാര്‍ട്ടി ആകാം, മതം ആവാം, ഗ്രൂപ്പ്‌ ആകാം)

വേറെ ഏതെങ്കിലും ടൈപ്പ് ഉണ്ടെങ്കില്‍ ദയവായി പറയുക.

ഇവരില്‍ അജണ്ട ഉള്ള, പക്ഷെ പേര്‌ വെളിപ്പെടുത്താന്‍ വൈഷമ്യം ഉള്ള ആള്‍കാര്‍ അപകടകാരികള്‍ ആവാം. എല്ലാ ബ്ലോഗും രഹആണ്യ്സന്വേഷണ പോലീസ് വായിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ബ്ലോഗിങ്ങ് വായിക്കുന്നവര്‍ ഇത് കൂടി മനസ്സില്‍ വൈക്കണം.

താല്‍കാലികമായി, അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി അനോണി ആകുന്നതു ഒരു തെറ്റു അല്ലെന്നു ഞാന്‍ തിരിച്ചറിയുന്നു.

Thursday, December 24, 2009

നന്നായി വാ

ഒരു നായരായി ജനിച്ചു,
ഒരു ദൈവം പോലും സത്യം അല്ല എന്ന് വിശ്വസിക്കുന്ന, ഈ അമ്പതു വയസ്സ് കാരന്‍,
25 വര്‍ഷമായി ഒരു നസ്രാണി പെണ്ണിനെ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കുന്ന ഒരു ആള്‍
എനിക്ക് എല്ലാവരോടും പറയാന്‍ ഉള്ളത് ഇത്രെയും:

നന്നായി വാ

തൊപ്പി ഇടുന്നവര്‍ക്കും
കൊന്ത ഇടുന്നവര്‍ക്കും
ചന്ദനക്കുറി ഇടുന്നവര്‍ക്കും
ഒന്നും ഇടാതെ ഉള്ളവര്‍ക്കും

On this 25th December, I'd like to wish the world the best of futures...